
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ധീഖിനെയും കുടുംബത്തെയും സാമൂഹികമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് സിദ്ധിഖിന്റെ ഭാര്യ ദുബൈ പൊലീസില്‍ പരാതി നല്‍കി. ദുബൈ മരുഭൂമിയില്‍ വിനോദയാത്രക്കിടെ പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോ ഉപയോഗിച്ച് സിദ്ധീഖ് മദ്യപിച്ചു എന്ന് ചിലര്‍ ദുഷ്പ്രചരണം നടത്തി എന്നാണ് പരാതി.
ടി സിദ്ധീഖിന്റെ ഭാര്യ ഷറഫുന്നിസയാണ് ഇന്ന് പരാതിയുമായി ദുബൈ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം ദുബൈയിലെത്തിയ ടി സിദ്ധീഖ് സുഹൃത്തുക്കള്‍ക്കൊപ്പം ഡെസര്‍ട്ട് സഫാരി നടത്തുന്നതിനിടെ ഭാര്യ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ സിദ്ധീഖ് മദ്യലഹരിയിലാണ് എന്ന് ആരോപിച്ച് ചിലര്‍ രംഗത്തുവന്നത്. ആരോപണങ്ങള്‍ നിഷേധിച്ച ടി സിദ്ധീഖ് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കി നാട്ടിലേക്ക് മടങ്ങിയിരുന്നു. വിവാദ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചെങ്കിലും വാട്ട്‌സ്ആപ്പ് വഴിയും ഇത് വീണ്ടും പ്രചരിക്കപ്പെട്ടു. സിദ്ധീഖിനോടുള്ള രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെയും കുടുംബത്തെയും ചിലര്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ തെളിവുകളും ഷറഫുന്നിസ പൊലീസിന് കൈമാറി.
0 Comments