ലോക ഹൃദയ ദിനത്തില്‍ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ബോധവത്കരണം നടത്തി

ലോക ഹൃദയ ദിനത്തില്‍ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ബോധവത്കരണം നടത്തി


ബേക്കൽ: ലോക ഹൃദയ ദിനത്തില്‍ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ  ബേക്കലിൽ 'ബീച്ച് റണ്ണും' ഹൃദയാരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു.  ഉയര്‍ന്ന രക്ത മര്‍ദ്ദം , പൊണ്ണത്തടി, പ്രമേഹം, പുകവലി തുടങ്ങിയവകൊണ്ട് ഉണ്ടാകാവുന്ന ഹൃദയ രോഗങ്ങളെ കുറിച്ച് തീരദേശ വാസികൾക്ക് ബോധവത്കരണം നടത്തി. ഹൃദയത്തിന്‌ കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത്‌ നിർത്താനും ഓരോരുത്തരും അനുവർത്തിക്കേണ്ട പ്രതിരോധമാർഗങ്ങൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവെയ്ക്കണമെന്നും  അതുവഴി ഭൂമുഖത്തുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾക്കും തങ്ങുടെ ഹൃദയാരോഗ്യം കാത്തുപരിപാലിക്കാനുള്ള പ്രചോദനസ്രോതസ്സായി ഏവരും മാറണമെന്നും ആഹ്വാനം ചെയ്തു. ബോധവത്കരണത്തിന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അൻവർ ഹസ്സൻ, സ്ഥാപക പ്രസിഡന്റ് ഖാലിദ് സി പാലക്കി, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, ബഷീർ കുശാൽ, സി.എം. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments