
കാസര്‍കോട്: അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകന് ആശ്വാസമായി കുണ്ടുചിയിലെ കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകനായ നാരായണൻ ചാൽക്കൽ ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിലാണ്. കൂലി തൊഴിലിനു പോയി ആണ് ജീവിതം മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അസുഖത്തിന് രൂപത്തിൽ വിധി നാരായണനെ തോൽപ്പിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തകനെ സഹായിക്കുന്നതിനായി ബൂത്ത് കമ്മിറ്റി ധനസഹായം നൽകി. ബേഡഡുക്ക പഞ്ചായത്തിലെ ആറാം വാർഡ് ബൂത്ത് പ്രസിഡന്റ് രാമകൃഷ്ണൻ, കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് കോടോത്ത് എന്നിവർ ധനസഹായം നാരായണന് കൈമാറി. ഏഴാം വാർഡ് ബൂത്ത് പ്രസിഡണ്ട് പ്രദീപ് പയാങ്ങാട്, കെ പി എസ് ടി എ ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ മാസ്റ്റർ, ബേഡകം മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ വിനോദ് കുമാർ, ശ്രീരാജ് കടക്കയം, യൂത്ത് കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡണ്ട് സുനിത് ചിറക്കാൽ, ജനാർദ്ദനൻ ഉണുപ്പംകല്ല്, അഖിൽ, വിഷ്ണു കുണ്ടുച്ചി എന്നിവർ സംബന്ധിച്ചു.
0 Comments