വിജിത്ത് കൊലപാതക കേസ്; മുഖ്യ പ്രതി അറസ്റ്റില്‍

വിജിത്ത് കൊലപാതക കേസ്; മുഖ്യ പ്രതി അറസ്റ്റില്‍




തൃശൂര്‍ ശ്രീനാരായണപുരം കട്ടന്‍ബസാര്‍ വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ഒഡീഷ ഗംഗാപൂര്‍ സ്വദേശി ടൊഫാന്‍ മല്ലിക്ക് ആണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വിജിത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

സെപ്റ്റംബര്‍ 26ന് ഉച്ചക്കാണ് വിജിത്ത് കൊല്ലപ്പെടുന്നത്. കൃത്യത്തില്‍ ടൊഫാന്‍,നബ്ബ, സുശാന്ത് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പ്രതികളുടെ വാസസ്ഥലത് എത്തിയ വിജിത്ത്, മുഖ്യ പ്രതിയുമായി പണത്തിന്റെ പേരിലുണ്ടായ തര്‍ക്കം അടിപിടിയിലെത്തി. തുടര്‍ന്ന് പ്രതികള്‍ വിജിത്തിനെ കൂട്ടം കൂടി ആക്രമിച്ചു. ഇതിനിടെ ഒന്നാം പ്രതി ടൊഫാന്‍ കത്തിയെടുത്ത് വിജിത്തിനെ കുത്തികയായിരുന്നു. മുറിവ് വാരിയെല്ലുകള്‍ തകര്‍ത്ത് കരളില്‍ വരെ ആഴ്ന്നിറങ്ങി. ഇതിനിടെ മറ്റൊരു പ്രതി ഇരിക്കാന്‍ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചു വീഴ്ത്തി. തുടര്‍ന്ന് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് തൊട്ടടുത്ത പറമ്പിലെ തെങ്ങിന് താഴെ ഉപേക്ഷിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ വഴി തൃശൂരില്‍ എത്തിയ പ്രതികള്‍ രാത്രി തന്നെ ട്രെയിന്‍ മാര്‍ഗം ഒഡീഷയിലേക്ക് കടന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒഡീഷയിലെ നയാപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചേരിയില്‍ നിന്ന് മുഖ്യപ്രതി അറസ്റ്റിലായത്. മൂന്നു ദിവസം ചേരിയില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാല്‍ മറ്റു പ്രതികളെ കണ്ടെത്താനായിട്ടില്ല.

Post a Comment

0 Comments