ബില്‍ തുകയ്ക്കു പകരം ഉമ്മ ചോദിച്ചു; ഡെലിവറി ബോയിക്ക് മൂന്നുമാസം തടവ്

ബില്‍ തുകയ്ക്കു പകരം ഉമ്മ ചോദിച്ചു; ഡെലിവറി ബോയിക്ക് മൂന്നുമാസം തടവ്



ദുബായ്: ഇന്ത്യന്‍ വംശജയായ 14കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വാട്ടര്‍ ഡെലിവറി ബോയിക്ക് മൂന്ന് മാസം തടവിന് ശിക്ഷിച്ച് ദുബായ് കോടതി. ഈ വര്‍ഷം ഓഗസ്റ്റില്‍ അല്‍ ബര്‍ഷയിലെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടിക്കുനേരെ അതിക്രമമുണ്ടായത്. വീട്ടിലേക്കുള്ള കുടിവെള്ളവുമായി എത്തിയ പാക് സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു.

'അയാള്‍ വീടിനുള്ളില്‍ വന്ന് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു,'' പെണ്‍കുട്ടി പറഞ്ഞു. ''ഞാന്‍ വെള്ളം കൊണ്ടുവന്നപ്പോള്‍, അവന്‍ എന്റെ കൈ പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു''- അവര്‍ കൂട്ടിച്ചേര്‍ത്തു. കുടിവെള്ളത്തിന് പണം നല്‍കുന്നതിന് പകരം ഉമ്മ നല്‍കിയാല്‍ മതിയെന്നായിരുന്നു അയാള്‍ ആവശ്യപ്പെട്ടതെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ബഹളം കേട്ട് അവളുടെ അമ്മ അവിടേക്ക് വന്നെങ്കിലും ഡെലിവറി ബോയി കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 32കാരനായ പാക് സ്വദേശിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെതിരെ ലൈംഗിക പീഡന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments