
കാസർകോട്: കടല്‍ക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ബാബു അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികള്‍ ബീച്ചുകളില്‍ പോകരുത്. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണം. ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് ആവശ്യമായ ക്യാമ്പുകള്‍ ഒരുക്കുന്നതിനും തുടര്‍\ടപടികള്‍ സ്വീകരിക്കുന്നതിനും വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
0 Comments