ഭര്‍ത്താവുമായി വഴക്കിട്ട്‌ വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായി

ഭര്‍ത്താവുമായി വഴക്കിട്ട്‌ വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായി



ചെറുവത്തൂര്‍: ഭര്‍ത്താവുമായി വഴക്കിട്ട്‌ വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായെന്ന പരാതിയില്‍ ചന്തേര പൊലീസ്‌ കേസെടുത്തു.
പടന്ന, തെക്കേക്കാട്‌ സ്വദേശി മുത്തലീബിന്റെ ഭാര്യ ഫായിസ (25)യെയാണ്‌ കാണാതായത്‌. ഇന്നലെ രാവിലെ ഭര്‍ത്താവ്‌ മുത്തലീബുമായുണ്ടായ വഴക്കിനെ തുടര്‍ന്ന്‌ വീട്‌ വിട്ടിറങ്ങിയതാണെന്ന്‌ പറയുന്നു. ഇതു സംബന്ധിച്ച്‌ ഭര്‍ത്താവ്‌ നല്‍കിയ പരാതിയിലാണ്‌ ചന്തേര പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌.

Post a Comment

0 Comments