തൃക്കരിപ്പൂർ: ബീരിച്ചേരി അല്ഹുദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 13മുതൽ തൃക്കരിപ്പൂർ സ്കൂൾ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എ.എഫ്.സി ബീരിച്ചേരി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്യാലറി കാൽനാട്ടൽ കർമ്മം കാസർഗോഡ് എ.എസ്.പി പ്രശോബ്.പി.ബി നിർവ്വഹിച്ചു.
സംഘാടക സമിതി ജോ.കൺവീനർ അഡ്വ.എൻ.കെ.പി.നസീർ സ്വാഗതം പറഞ്ഞു ചെയർമാൻ വി.പി.പി.ഷുഹൈബ് അധ്യക്ഷനായി ചടങ്ങിൽ സംഘടക സമിതി ട്രഷർ ഷാജഹാൻ യു പി , വൈസ് ചെയർമാൻ വി പി യു മുഹമ്മദ് ,വർകിങ് കൺവീനർ മർസൂക് റഹ്മാൻ ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ എൻ ,വളപട്ടണംറഷീദ്, കെ.വി.ഗോപാലൻ, യു.പി.ഷറഫു, സി.ഷൗക്കത്ത് , സി.സലാം,യു.പി.ഫഹീം, തഫ്‌സിൽ.വി.പി, മുസ്തഫ.വി.പി, ഷബീർ.എ, എൻ കെ പി ദാവൂദ്, സലീം യു പി ..തുടങ്ങിയവർ സംബന്ധിച്ചു കൺവീനർ യു.പി.ഫാസിൽ നന്ദി പറഞ്ഞു.
ടൂർണമെന്റിൽ കേരളത്തിലെ പതിനാറോളം പ്രമുഖ ടീമുകൾ പങ്കെടുക്കും.
0 Comments