കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന കലാേസവ ഒരുക്കങ്ങൾ സജീവമായി.
വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വിദ്യാഭ്യാസ ഡയരക്ടർ കെ ജീവൻ ബാബു ഐ എ എസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്ന് കാഞ്ഞങ്ങാട് ചേർന്ന സംഘാടക സമിതി യോഗത്തോടെയാണ് കലാേത്സ ഒരുക്കൾക്ക് വേഗത കൂടിയത്.
വിവിധ സബ് കമ്മിറ്റികൾ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, പുരോഗതികൾ വിലയിരുത്തുകയും ചെയ്തു.
കലാേത്തവ വേദികൾ നിർണ്ണയിക്കുമ്പോൾ ആദ്യഘട്ടത്തിൽ ഉൾപ്പെടാതിരുന്ന അജാനൂർ പഞ്ചായത്തിലെ വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂൾ, ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ വേദിയൊരുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി യോഗത്തെ അറിയിച്ചു.
വെള്ളിക്കോത്ത് മഹാ കവി പി സ്കൂളിൽ വേദിയുടെ കാര്യത്തിൽ ധാരണയായി. ഇഖ്ബാൽ ഹൈസ്കൂളിലെ വേദിയൊരുക്കുന്ന കാര്യത്തിൽ സാധ്യതകൾ ആരായുമെന്നാണ് അറിയുന്നത്.
0 Comments