എംഎ ഖാസിം മുസ്‌ലിയാർ സ്‌മരണിക പ്രകാശനം ചെയ്‌തു

എംഎ ഖാസിം മുസ്‌ലിയാർ സ്‌മരണിക പ്രകാശനം ചെയ്‌തു



ഷാർജ : സമസ്‌തയുടെ സംഘശക്തിക്ക് കാസർഗോഡ് ജില്ലയിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി നിന്ന കുമ്പള ബദ്‌രിയ്യ നഗർ വാദി സലാമാ ഇമാം ഷാഫി ഇസ്‌ലാമിക്‌ അക്കാദമി പ്രിൻസിപലായിരുന്ന എംഎ ഖാസിം ഉസ്‌താദിന്റെ പാവന സ്‌മരണയ്‌ക്ക് മുന്നിൽ അവിടുത്തെ വിദ്യാർത്ഥികൾ പുറത്തിറക്കുന്ന ഖാസിം ഉസ്‌താദ് സ്‌മരണിക യുടെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്‌തകമേള പവലിയനിൽ വെച്ച് നടന്നു.


സത്യധാര സ്റ്റാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്‌മരണിക യുടെ പ്രകാശനം സമസ്‌ത കേന്ദ്ര മുശാവറ അംഗവും നീലേശ്വരം ഖാളിയുമായ ഇകെ മഹ്‌മൂദ് മുസ്‌ലിയാർ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന ട്രെഷററും ജീവകാരുണ്യ പൊതുപ്രവർത്തന മേഖലയിലെ നിറസാനിധ്യവും ഗൾഫ് വ്യവസായ പ്രമുഖനുമായ നാസർ ഫ്രൂട്ട് മാണിക്കോത്തിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

ഉസ്‌താദ് അബ്ദുൽ സലാം വാഫി അൽ അശ്ഹരിയാണ് ഖാസിം ഉസ്‌താദിന്റെ ഓർമ്മകുറിപ്പുകൾ അടങ്ങിയ എംഎ ഖാസിം ഉസ്‌താദ് സ്‌മരണിക നട്ടുച്ച നേരത്തെ സൂര്യാസ്തമയം ഏഴുതി തയ്യാറാക്കിയത്

Post a Comment

0 Comments