വ്യാജ ലോട്ടറി ടിക്കറ്റ് തിരിച്ചറിയാന്‍ പുതിയ സംവിധാനം

വ്യാജ ലോട്ടറി ടിക്കറ്റ് തിരിച്ചറിയാന്‍ പുതിയ സംവിധാനം



തിരുവനന്തപുരം: വ്യാജ ലോട്ടറി ടിക്കറ്റാണോ എന്ന് തിരിച്ചറിയാന്‍ ക്യുആര്‍ കോഡ് സംവിധാനവുമായി സര്‍ക്കാര്‍. ജനുവരിയിലാണ് ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയ ലോട്ടറി ടിക്കറ്റ് സര്‍ക്കാര്‍ വിപണിയിലിറക്കുക. ഒപ്പം പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും ലഭ്യമാക്കും. ലോട്ടറി ടിക്കറ്റ് വാങ്ങിയാലുടന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് ഒറിജിനല്‍ തന്നെയാണോ എന്ന് ഉറപ്പിക്കാം.
ലോട്ടറി ഓഫിസുകളില്‍ നിന്നുള്ള ടിക്കറ്റ് വില്‍പ്പനയ്ക്കും സമ്മാന വിതരണത്തിനും ഒക്കെയായി വകുപ്പില്‍ ലോട്ടിസ് എന്ന പുതിയ സോഫ്റ്റ്‌വെയര്‍ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ക്യുആര്‍ കോഡും. സമ്മാനം ലഭിക്കുന്ന ടിക്കറ്റുകള്‍ ഹാജരാക്കുമ്പോള്‍ ബാര്‍ കോഡ് പരിശോധിച്ചാണ് ഒറിജിനല്‍ തന്നെയാണോ എന്ന് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. ക്യൂആര്‍ കോഡ് വരുന്നതോടെ പൊതുജനത്തിനും ടിക്കറ്റിന്റെ സാധുത കണ്ടെത്താനാകും.

Post a Comment

0 Comments