സഹോദയ കലോത്സവത്തിൽ ക്രൈസ്റ്റ് സി എം ഐ ജേതാക്കളായി

സഹോദയ കലോത്സവത്തിൽ ക്രൈസ്റ്റ് സി എം ഐ ജേതാക്കളായി


കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ സഹോദയ സ്കൂൾ കലോത്സവത്തിൽ 935 പോയിൻറ് നേടി ക്രൈസ്റ്റ് സി എം ഐ  ജേതാക്കളായി. 526 പോയിന്റുകൾ നേടി സെൻറ് എലിസബത്ത് കോൺവെൻറ് സ്കൂൾ വെള്ളരിക്കുണ്ട് രണ്ടാം സ്ഥാനവും, 414 പോയിന്റുകൾ നേടി ജയ് മാതാ സീനിയർ സെക്കണ്ടറി സ്കൂൾ കാസർഗോഡ് മൂന്നാം സ്ഥാനവും നേടി. ക്രൈസ്റ്റ് സി എം ഐ സ്കൂൾ കോമ്പൗണ്ടിൽ നടന്ന കലോത്സവത്തിൻെറ സമാപന സമ്മേളനത്തിൽ സഹോദയ ജില്ലാ പ്രസിഡണ്ട് ഫാദർ മാത്യു കളപ്പുരയിലും, സഹോദയ ജില്ലാ വൈസ് പ്രസിഡണ്ട് ഫാദർ ഷാജി ഉള്ളാട്ടിലും ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഡോ  കെ എം ബാലകൃഷ്ണനും, ജ്യോതി മേലേപ്പറമ്പിലും  സംസാരിച്ചു.

Post a Comment

0 Comments