വനിതാ ഡോക്ടറെ ചിരവ കൊണ്ട് തലക്കടിച്ച ഭര്‍ത്താവിനെതിരെ കേസ്

വനിതാ ഡോക്ടറെ ചിരവ കൊണ്ട് തലക്കടിച്ച ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: ചിരവ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചതായി വനിതാ ഡോക്ടറുടെ പരാതി.
സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. ചെര്‍ക്കള ബേര്‍ക്കയിലെ അഫ്‌സാന മന്‍സിലില്‍ അഷ്‌റഫ് അലിയുടെ മകളും ദന്തഡോക്ടറുമായ സി എ അഷ്‌റ നിഷാന നിഷിയുടെ പരാതിയില്‍ ഭര്‍ത്താവ് തളങ്കരയിലെ മൊയ്‌നുദ്ദീന്‍ (30), മാതാവ് മറിയമ്പി (50), സഹോദരങ്ങളായ മെഹ്നാസ് (27), മുംതാസ് (25) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സംഭവം. നേരത്തെയും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും മാനസിക പീഡനമുണ്ടായിരുന്നതായും സ്വന്തം വീട്ടിലേക്ക് പോകാനോ വിളിക്കാനോ സമ്മതിക്കില്ലായിരുന്നുവെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് മൊയ്‌നുദ്ദീനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments