അഖിലേന്ത്യാ ദഫ് കളി മത്സരം മുട്ടുന്തലയിൽ

അഖിലേന്ത്യാ ദഫ് കളി മത്സരം മുട്ടുന്തലയിൽ


കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി(ന:മ)യുടെ നാമദേയത്തിൽ വർഷം പ്രതി നടത്തി വരാറുള്ള ഉറൂസ് 2019 ഡിസംബർ 8 മുതൽ 16 വരെ അതി വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. ഉറൂസിന്റെ ഭാഗമായി ഡിസംബർ 12 വ്യാഴം വൈകുന്നേരം 6 മണി മുതൽ ഓൾ ഇന്ത്യ ഫാൻസി  ദഫ് കളി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനക്കാർക്ക് 22, 222 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 11, 111 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 5555 രൂപയും ട്രോഫിയുമാണ് സമ്മാനം.രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക  9544700313, 9633464193, 9544143904. രെജിസ്ട്രേഷൻ അവസാനതിയ്യതി  ഡിസംബർ 5 നാണ്

Post a Comment

0 Comments