ബുധനാഴ്‌ച, നവംബർ 06, 2019
2


കൊച്ചി : അമിത വേഗതയ്ക്ക് 90 തവണ കുടുങ്ങിയിട്ടും പിഴയടയ്ക്കാതെ എറണാകുളം സ്വദേശിനിയായ യുവതി. മോട്ടോര്‍വാഹന വകുപ്പിന്റെ കാമറയില്‍ ഒന്നും രണ്ടുമല്ല, 90 തവണയാണ് യുവതി കുടുങ്ങിയത്.

എറണാകുളം നോര്‍ത്ത് സ്വദേശിനിയാണ് ദേശീയ പാതയിലെ കാമറയില്‍ കുടുങ്ങിയിട്ടും വിദഗ്ധയായി മുങ്ങി നടക്കുന്നത്. 2018 സെപ്റ്റംബര്‍ മുതല്‍ 2019 മേയ് വരെയുള്ള കാലയളവിലാണ് ഈ നിയമലംഘനങ്ങള്‍ അത്രയും നടന്നിരിക്കുന്നത്.

അമിതവേഗത്തിന് പിഴത്തുകയായ 400 രൂപയാണ് അടയ്‌ക്കേണ്ടത്. എന്നാല്‍, ഫോണിലൂടെയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിഴത്തുക അടയ്ക്കാന്‍ യുവതി തയ്യാറായില്ല. ആര്‍ടിഒ ഓഫീസില്‍ എത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പണമടയ്ക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുകൊണ്ടും ഫലം ഉണ്ടായില്ല. ഒടുവില്‍ ഈ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഉടമയ്ക്ക് അവസാന നോട്ടീസും അയച്ചിട്ടുണ്ട്.

2 Comments:

  1. പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയാ വെറുതേ വിടുന്ന രാജ്യത്താണ് ഇമ്മാതിരി സീന്‍ ഉണ്ടാക്കണത്... 🙄🙄🙄

    മറുപടിഇല്ലാതാക്കൂ