കുഞ്ഞു കലാകാരന്മാര്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ ആകാശവാണി

കുഞ്ഞു കലാകാരന്മാര്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ ആകാശവാണി


ചെര്‍ക്കള: ആദ്യാക്ഷരം നുകര്‍ന്ന വിദ്യാലയത്തില്‍ നിന്ന് പിരിഞ്ഞുപോയി കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും വിദ്യാലയത്തോടും ഇളംതലമുറയോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ച് ചെര്‍ക്കള ഗവ: ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍. 1993-94 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ യൂടേണ്‍: ഓര്‍മയ്ക്കായ് നന്മക്കായ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ പാഠ്യ- പാഠ്യേതര സമയങ്ങളില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടിള്‍ക്കും ആസ്വാദകരമാവുന്ന രീതിയില്‍ റേഡിയോ നിലയം മാതൃകയില്‍ സ്‌കൂള്‍ ആകാശവാണിഒരുക്കി.
ആകാശവാണിയുടെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ബേവി അധ്യക്ഷത വഹിച്ചു. യൂടേണ്‍ ചെയര്‍മാന്‍ മുനീര്‍ പി. ചെര്‍ക്കളം പദ്ധതി വിശദീകരിച്ചു. രവീന്ദ്രന്‍ പാടി, പഞ്ചായത്തംഗം സുഫൈജ മുനീര്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രശേഖരന്‍ നായര്‍, സമീര്‍ തെക്കില്‍, അബ്ദുല്ലക്കുഞ്ഞി, ആമു തായല്‍, ഇബ്രാഹിം ബേര്‍ക്ക, ഉമൈബാന്‍, മൈമൂന, യൂടേണ്‍ കണ്‍വീനര്‍ പി.വി രാജേഷ്, ഗിരിജ പ്രസംഗിച്ചു. 2003- 04ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം ഒരുക്കിയ സ്മാര്‍ട്ട് റൂമിന്റെ സമര്‍പ്പണവും നടത്തി.


Post a Comment

0 Comments