തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിയ യുവതിയെ ഗൈനക്കോളജിസ്റ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സനല്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
പഠനത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവന്‍കോണത്തെ ക്ലിനിക്കില്‍ എത്തി. ഇവിടെ വെച്ച് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
നവംബര്‍ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഉടന്‍ തന്നെ യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
0 Comments