കെ എസ് യു നേതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നുപ്രതികള്‍ക്ക് തടവും പിഴയും

കെ എസ് യു നേതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നുപ്രതികള്‍ക്ക് തടവും പിഴയും


കാസര്‍കോട്: കെ എസ് യു മുന്‍  ജില്ലാ പ്രസിഡണ്ട് അമ്പലത്തറ പറക്ലായി ചേമക്കോട്ടെ പ്രദീപ് കുമാറിനെ (29) കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ മൂന്ന് സി പി എം  പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. വെള്ളിക്കോത്ത് അടോട്ട് സ്വദേശികളായ എന്‍  പ്രശോഭ് (32), വി വി  വിപിന്‍ (25), എം  പ്രശാന്ത് (35) എന്നിവരെയാണ് കാസര്‍കോട് അസി  സെഷന്‍സ് കോടതി ജഡ്ജി എം  സുഹൈല്‍ ഒരു വര്‍ഷവും നാല് മാസവും തടവിനും 11,500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. വധശ്രമം ഒഴികെ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. കേസിലെ മറ്റു പ്രതികളായ വിഷ്ണു, ശ്രീയേഷ്, ശരത്, രജിന്‍, രാഹുല്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. 2015 ജനുവരി 13ന് രാത്രി മഡിയന്‍കൂലോം ക്ഷേത്ര പാട്ടുത്സവത്തിന്റെ ഭാഗമായി മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പീഠം എഴുന്നള്ളത്തുമായി വരികയായിരുന്ന സംഘത്തിലുണ്ടായിരുന്ന പ്രദീപ് കുമാറിനെ ഒരു സംഘം സി പി എം  പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധംമൂലം കഠാരകൊണ്ട് തലക്ക് പിന്‍ഭാഗത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ വധശ്രമം തെളിയിക്കാനായില്ല. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐ യു  പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 16 സാക്ഷികള്‍ കേസിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹനന്‍ ഹാജരായി.

Post a Comment

0 Comments