മന്‍സൂര്‍ അലി വധക്കേസില്‍ വിധി 18ലേക്ക് മാറ്റി

മന്‍സൂര്‍ അലി വധക്കേസില്‍ വിധി 18ലേക്ക് മാറ്റി


കാസര്‍കോട്: സ്വര്‍ണവ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ കേസിന്റെ വിധി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) നവംബര്‍ 18ലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ്  വിധി പറയാനിരുന്നതെങ്കിലും കൂടുതല്‍ കേസുകള്‍ കൂടി പരിഗണിക്കേണ്ടി വന്നതിനാല്‍ മാറ്റി വെക്കുകയായിരുന്നു. വിദ്യാനഗര്‍ ഹിദായത്ത് നഗറില്‍ താമസക്കാരനും സ്വര്‍ണാഭരണ ഇടപാടുകാരനുമായ മന്‍സൂര്‍ അലി(50) കൊല്ലപ്പെട്ട കേസിലാണ് വിധി പറയുക. തമിഴ്‌നാട് അത്താണി അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന മുഹമ്മദ് അഷ്‌റഫ്(30), ബണ്ട്വാള്‍ കറുവപ്പാടിയിലെ അബ്ദുല്‍സലാം(50), കര്‍ണാടക ഹാസനിലെ രങ്കപ്പ(45) എന്നിവരാണ് കേസിലെ പ്രതികള്‍.

Post a Comment

0 Comments