സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന മൂന്നരക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന മൂന്നരക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി



മഞ്ചേശ്വരം: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന മൂന്നര ക്വിന്റല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി.  വ്യാഴാഴ്ച  രാത്രി വാമഞ്ചൂര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം  നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിറക് വശത്തെ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് മൂന്ന് വലിയ ബാഗുകളിലാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.  ഇതേ ബസില്‍ നിരവധി തവണ പാന്‍മസാല-പുകയില  ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് നേരത്തെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ലഗേജ് സൂക്ഷിക്കുന്ന സ്ഥലം ബസ് ജീവനക്കാര്‍ തുറന്നുകാട്ടിയിരുന്നില്ല. പരിശോധനക്കെത്തിയ എക്‌സൈസ് സംഘം ഈ സ്ഥലം ബലമായി തുറപ്പിക്കുകയായിരുന്നു.

Post a Comment

0 Comments