'പൗരന്‍മാരോട് ഇങ്ങനെയാണോ പെരുമാറുന്നത്'; ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

'പൗരന്‍മാരോട് ഇങ്ങനെയാണോ പെരുമാറുന്നത്'; ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി



ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍  കര്‍ണാടകത്തിലെ  കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. ശിവകുമാറിന് ജാമ്യം അനുവദിച്ചുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ വിമര്‍ശനങ്ങളോടെയാണ് അപ്പീല്‍ തള്ളിയത്.

ജാമ്യം റാദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വേണ്ടി സോളിസിറ്റര്‍ ജനറലാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ 23 നാണ് ദില്ലി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.

Post a Comment

0 Comments