കല്‍പറ്റ: വയനാട്ടില്‍ നിന്ന് ഗോവയിലേക്ക് കോളജ് വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെ ബസിന്റെഗിയര്‍ മാറ്റി വിദ്യാര്‍ഥിനികള്‍. അതിനായി ക്ലച്ച് ചവിട്ടി ഡ്രൈവര്‍.ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആര്‍.ടി.ഒ അധികൃതര്‍ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
കല്‍പറ്റ ഗവ. കോളജില്‍ നിന്ന് കഴിഞ്ഞമാസം അവസാനം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോയത്. ഇതിനിടയിലാണ് ചില വിദ്യാര്‍ഥിനികള്‍ ഡ്രൈവറുടെ കാബിനില്‍ കയറി ഗിയര്‍ മാറ്റിയത്. അതിനനുസരിച്ച് ഡ്രൈവര്‍ ബസ് ഓടിക്കുകയായിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ട ലൈസന്‍സിങ് അതോറിറ്റി നല്‍കിയ വിശദീകരണ നോട്ടീസിന് ഡ്രൈവര്‍ എം. ഷാജി നല്‍കിയ മറുപടിയില്‍ കുറ്റം സമ്മതിച്ചതായി ജോ. ആര്‍.ടി.ഒ സി.വി.എം ഷെരീഫ് ഉത്തരവില്‍ പറയുന്നു.അശ്രദ്ധമായി, അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്നാണ് കുറ്റം. ഇയാള്‍ ഇനി 2020 മേയ് അഞ്ചു വരെ വാഹനം ഓടിക്കാന്‍ പാടില്ല.
0 Comments