ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍; 15 മിനിട്ട് ശ്വസിക്കാന്‍ 299 രൂപ
Saturday, November 16, 2019
അന്തരീക്ഷ മലിനീകരണത്താല്‍ ബുദ്ധിമുട്ടുന്ന ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു. 15 മിനിട്ട് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് തുക.
'ഓക്‌സി പ്യൂര്‍' എന്ന് പേരിട്ടിരിക്കുന്ന ഓക്‌സിജന്‍ ബാറില്‍ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ ലഭിക്കുക. പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂരതുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ വില്പന. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അസഹനീയമായതിനു പിന്നാലെ ഒട്ടേറെപ്പേര്‍ ശുദ്ധവായുവിനായി ഓക്‌സിജന്‍ ബാറില്‍ എത്തുന്നുണ്ട്.
ബാറില്‍ ഇരുന്നു കൊണ്ട് തന്നെ ട്യൂബിലൂടെ ശ്വസിക്കാനുള്ള സൗകര്യവും ചെറിയ ബോട്ടിലുകളില്‍ ഓക്‌സിജന്‍ കൊണ്ടു പോകാനുള്ള സൗകര്യവും ഇവിടെയുണ്ട്. പൂനെ അടക്കം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള ഓക്‌സിജന്‍ ബാര്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടി തുറക്കാന്‍ ഓക്‌സി പ്യൂര്‍ പദ്ധതിയിടുന്നുണ്ട്.
0 Comments