
കാഞ്ഞങ്ങാട്: വിഖ്യാതനായ എഴുത്തുകാരൻ എം മുകുന്ദന്റെ അച്ഛനെന്ന കഥയെ ആസ്പദമാക്കി ഹൊസ്ദുർഗ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച "അച്ഛൻ" എന്ന നാടകം ജനഹൃദയങ്ങളെ കണ്ണീരണിയിച്ചു. അഭിനയമികവുകൊണ്ടും അവതരണരീതികൊണ്ടും ഏറേ പുതുമകളുള്ള "അച്ഛൻ" നാടകത്തിലെ നായക കഥാപാത്രമായി അവതരിപ്പിച്ച പ്ലസ് വൺ വിദ്യാർത്ഥിയായ അർജ്ജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അതേ നാടകത്തിലെ മകളായി അഭിനയിച്ച പ്ലസ് ടു വിദ്യാർത്ഥിനി തസ്റീഫ അഭിനയകലയുടെ മുതൽകൂട്ടാണെന്ന് തെളിയിച്ചുകൊണ്ട് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അരുൺ പ്രിയദർശൻ കോഴിക്കോട് സംവിധാനം ചെയ്ത നടകത്തിൻ പിന്നണിയിൽ അദ്ധ്യാപകനും എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ, ഉണ്ണി കാട്ടുകുളങ്ങര, വിനോദ് ചങ്ങമ്പുഴ എന്നിവരാണ് പ്രവർത്തിച്ചത്.
0 Comments