
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടര്‍ന്ന് ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥശിശു മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുക്കാതിരുന്നതോടെ സാമൂഹ്യപ്രവര്‍ത്തകര്‍ പരിയാരം പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി കേസെടുപ്പിച്ചു.കുറ്റിക്കോല്‍ മൊട്ട പട്ടികവര്‍ഗ്ഗ ഊരിലെ സുരേന്ദ്രന്റെ എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഉഷയുടെ ഗര്‍ഭസ്ഥശിശുവാണ് ചികിത്സയിലെ അപാകത കാരണം മരിച്ചത്. ഉഷ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനി ടെ ഇക്കഴിഞ്ഞ നവംബര്‍ 13ന് തുടരെ തുടരെ രണ്ട് ഇഞ്ചക്ഷന്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉഷ അബോധാവസ്ഥയിലാകുകയും പിന്നീട് ഡോക്ടര്‍മാര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സക്ക് മാറ്റുകയും ചെയ്തു.സുരേന്ദ്രന്‍ പരാതിയുമായി പരിയാരം പോലീസിലെത്തിയപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു.. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി സമര്‍പ്പിച്ചപ്പോള്‍ സ്വീകരിക്കാതെ അദ്ദേഹത്തെ വീണ്ടും പരിയാരം പോലീസില്‍ പോയി പരാതി കൊടുക്കാന്‍ പറഞ്ഞു വിട്ടു. രണ്ടു ദിവസമായി ആശുപത്രിയിലുണ്ടായ പ്രശ്‌നത്തിലും പിന്നീട് കുട്ടി മരിച്ച മാനസിക ആഘാതത്തിലും തളര്‍ന്ന് പോയ ഈ പിതാവിനെ യാതൊരു മനസാക്ഷി കുത്തുമില്ലാതെ പോലീസ് നെട്ടോട്ടമോടിച്ചു. ശിശുവിന്റെ മൃതദേഹം ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ചികിത്സാപിഴവ് വരുത്തിയ ഡോക്ടര്‍ക്കെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതി സ്വീകരിക്കാത്ത പോലീസിന്റെ നിഷേധാത്മകസമീപനത്തില്‍ പ്രതിഷേധിച്ച് ആദിവാസി സാമൂഹ്യ പ്രവര്‍ത്തകരായ കൃഷ്ണന്‍ പരപ്പച്ചാലും രാജു നൂറ്റാറും പരിയാരം സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തിയതോടെയാണ് പോലീസ് പരാതി സ്വീകരിച്ച് കേസെടുത്തത്.
0 Comments