റഷീദ് മുട്ടുന്തല പിഡിപി ജില്ലാ പ്രസിഡണ്ട്

റഷീദ് മുട്ടുന്തല പിഡിപി ജില്ലാ പ്രസിഡണ്ട്



കാസര്‍കോട്: സംസ്ഥാന വ്യാപകമായി നടക്കുന്ന പിഡിപി യുടെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ പിഡിപി ജില്ലാ പ്രസിഡണ്ടായി റഷീദ് മുട്ടുന്തലയെ തിരഞ്ഞെടുത്തു.
മറ്റ് ജില്ലാ ഭാരവാഹികളെ പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിക്കും. സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ റിട്ടേണിങ് ഓഫീസര്‍ പിഡിപി സംസ്ഥാന സെക്രട്ടറി മജീദ് ചേര്‍പ്പ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ യൂസുഫ് ബാന്ദ്ര, എസ്.എം.ബഷീര്‍ അഹമ്മദ്, ഗോപി കുതിരക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments