എരോല്‍ സുന്നീ സെന്ററില്‍ ഹുബ്ബുറസൂല്‍ പരിപാടി തുടങ്ങി

എരോല്‍ സുന്നീ സെന്ററില്‍ ഹുബ്ബുറസൂല്‍ പരിപാടി തുടങ്ങി


ഉദുമ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററ് സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ മീലാദ് പരിപാടി എരോല്‍ സുന്നീ സെന്ററില്‍ തുടങ്ങി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മഹ്‌ളറത്തുല്‍ ബദരിയ ആത്മീയ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ നേതൃത്വം നല്‍കി.
അബ്ദുല്ല ഹാജി പൈച്ചാര്‍, ബി. എ അഷ്‌റഫ് മുല്ലച്ചേരി, ഹമീദ്. വൈ, കെ. എം അബൂബക്കര്‍ മുസ്‌ല്യാര്‍ സംബന്ധിച്ചു. സഈദ് സഖാഫി സ്വാഗതവും അബ്ദുല്‍ റഹിമാന്‍ എരോല്‍ നന്ദിയും പറഞ്ഞു. പരാപാടിയുടെ ഭാഗമായി വെളളിയാഴ്ച രാത്രി നടക്കുന്ന മൗലീദ് ജല്‍സക്ക് സഈദ് സഖാഫി നേതൃത്വം നല്‍കും, ശനിയാഴ്ച ളിഫായ കുടുംബ സംഗമം അഷ്‌റഫ് കരിപ്പോടി ഉദ്ഘാടനം ചെയ്യും. ആബിദ് സഖാഫി, ഖലീല്‍ മാസ്റ്റര്‍, അബ്ദുല്‍ റഹിമാന്‍ എരോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 24 ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ സഹിത്യ പരിപാടികളും, 25 തിങ്കളാഴ്ച മൗലീദ്, ബുര്‍ദ, മദ്ഹ് ഗാനം തുടങ്ങിയ പ്രവാചക കീര്‍ത്തനങ്ങളും നടക്കും, 26 ന് വൈകുന്നേരം 7 മണിക്ക് ഷുക്കൂര്‍ ഇര്‍ഫാനി, റൗഫ് അസ്ഹരി ആക്കോട്, നിസാമുദ്ദീന്‍ പെരിന്തല്‍മണ്ണ, മജീദ് ഓമനൂര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ദില്‍സേ മദീന എന്ന പരിപാടിയും തുടര്‍ന്ന് പേരോട് മുഹമ്മദ് അസ്ഹരിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണത്തോടെ പരിപാടി സമാപിക്കും.

Post a Comment

0 Comments