കാസർകോട്: കാസർകോട് നഗരസഭയുടെ 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി 53 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന തളങ്കര കൊപ്പൽ നടപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ നസീറ ഇസ്മായിൽ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എൽ എ മഹമൂദ് ഹാജി, മുൻചെയർമാൻ ടി ഇ അബ്ദുല്ല സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമ്മാരായ നൈമുന്നിസ, ഫർസാന ശിഹാബ്, സമീന മുജീബ്, അഡ്വ വി എം മുനീർ, മിസിരിയ ഹമീദ്,കൗണ്സിലന്മാരായ ഹമീദ് ബെദിര, മുജീബ് തളങ്കര, സിയാന, ഫർസാന ഹസൈൻ, റാഷിദ് പൂരണം മുനിസിപ്പൽ എ ഇ ഉപേന്ദ്രൻ, ഹാഷിം കടവത്ത്, കെ എം അബ്ദുൾറഹ്മാൻ, കെ എം ബഷീർ, മഹമൂദ് ഹാജി, മുജീബ് കെ കെ പുറം, സഹിർ ആസിഫ്, സംസാരിച്ചു മുനിസിപ്പൽ എ എക്സി സുനിൽ നന്ദി പറഞ്ഞു.
0 Comments