അബുദാബി: യുവതലമുറയെ നശിപ്പികുന്ന ലഹരി മാഫിയക്കെതിരെ ഐക്യപെട്ട്
ലഹരി മുക്ത തളങ്കരയ്ക്ക് വേണ്ടി ശബദിക്കണമെന്ന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ടി എസ് ഏ ഗഫൂർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തെ സെക്രട്ടറി എൻ എം അബദുല്ല സ്വാഗതo പറയുകയും വാർഷിക റിപ്പോർട്ടു അവതരിപ്പിക്കുകയും ചെയ്തു.
ജമാഅത്തിന്റെ പുതിയ ഭാരവാഹികളായി ഡോക്ടർ മൊയ്തീൻ (പ്രസി :) അഡ്വ.മുഹമ്മദലി, ഹബീബ് കൊട്ട, ഹനീഫ് അബുബക്കർ ,റയീസ് കണ്ടത്തിൽ (വൈ.പ്രസി:) എൻ എം അബദുല്ല (ജനറൽ സെക്രട്ടറി) , സിയാദ് തെരുവത്ത്, ബദറുദ്ദീൻ ഹൊന്നമൂല, യൂനസ് ,ഷാസ് മൻസിദ്(സെക്രട്ടറിമാർ), അബദുൽ ഖാദർ അന്തുക്കു (ഖജാഞ്ചി ), സഫ്വാൻ കെ എസ് (ഓഡിറ്റർ)
പ്രവർത്തക സമിതിയിലേക്ക് മുഹമ്മദ് ബാഷാ, ഹസ്സൻ ഖത്തർ ഹാജി, .ഇംതിയാസ്, ഫൈസൽ ഇബ്രാഹിം, സഫ്വാൻ ടി എച്ച്
സാബിർ സലിം , റിയാസ് ചെമ്മീൻ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ വെച്ച് നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ജമാഅത്തിന്റെ സ്ഥാപക മെമ്പർമാരായ ടി എസ് ഏ ഗഫൂർ ഹാജി, മൊയ്തീൻ കുഞ്ഞി പള്ളിക്കാൽ എന്നിവർക്ക് ഊശ്മളമായ യാത്രയപ്പ് നൽകി. ജമാഅത്തിന്റെ മൊമെന്റോ ഗൾഫ് റിട്ടേൺസ് ജമാഅത്ത്
പ്രസിഡന്റ് ആദൂർ അബ്ദുല്ല ഹാജി, ഗഫൂർ ഹാജിക്കും , ഡോ.മൊയ്തീൻ മൊയ്തീൻ കുഞ്ഞി പള്ളിക്കലിനും സമ്മാനിച്ചു. അദൂർ അബ്ദുല്ല ഹാജി, മൊയ്തീൻ പള്ളിക്കാൽ, ഗഫുർ ഹാജി, ബശിർ പടിഞ്ഞാർ,
അഡ്വ: മുഹമ്മദലി, ഷരീഫ് കോളിയാട്, ഹബീബ് കൊട്ട, സഫ്വാൻ കെ എസ് , ഷാസ് മുൻസി
എന്നിവർ സംസാരിച്ചു. സിയാദ് തെരുവത്ത് നന്ദി രേഖപ്പെടുത്തി.
0 Comments