മോദിയടക്കം നിരവധിപേരെ വീഴ്ത്തിയ ഗംഗ തീരത്തെ പടവുകൾ പൊളിച്ച് പണിയുന്നു

LATEST UPDATES

6/recent/ticker-posts

മോദിയടക്കം നിരവധിപേരെ വീഴ്ത്തിയ ഗംഗ തീരത്തെ പടവുകൾ പൊളിച്ച് പണിയുന്നു


കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടിവീണ അടൽ ഘട്ടിലെ പടവുകൾ പൊളിച്ചു പണിയുന്നു. പടവുകൾ തമ്മിലുള്ള ഉയര വ്യത്യാസമാണ് പ്രധാനമന്ത്രി തട്ടിവീഴുന്നതിന് കാരണമായത്. ആ പടവുകൾ പൊളിച്ച് മാറ്റി ഒരേ ഉയരത്തിൾ പുനർ നിർമ്മിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം ബോബ്‌ഡെ പറഞ്ഞു. പടവിന്റെ നിർമ്മാണ പിഴവ് മൂലം നേരത്തെയും നിരവധിപ്പേർ ഇവിടെ വീണിരുന്നു.അടൽ ഘട്ടിലെ ബോട്ട് ക്ലബ്ബിലേക്കുള്ള വഴിയാണ് ഈ പടവുകൾ. ഉയര വ്യത്യാസമുള്ള ഒൻപതാം പടി മാത്രമാണ് പൊളിച്ച് പണിയുന്നത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് ആണ് അടൽ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകൾ, ശ്മശാനം, ഗംഗയിൽ ആരതി അർപ്പിക്കാൻ ഇരിപ്പിടങ്ങൾ എല്ലാം ചേർന്നതാണ് പദ്ധതി.
അടൽ ഘട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ, ഭക്തരുടെ ആവശ്യ പ്രകാരം പ്രാർത്ഥനക്കും ആരതി അർപ്പിക്കാനുമായി 30 ചതുരശ്ര അടിയിൽ രണ്ട് പടികളുടെ ഉയരം മാത്രമാണ് മാറ്റിയത്.
നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയ ഗംഗാ നദി സന്ദർശിക്കാൻ എത്തിയതായിരുന്നു മോദി. ഇതിനിടെ പടിയിൽ തട്ടിവീണ മോദി ഉടൻ തന്നെ എഴുന്നേറ്റ് വീണ്ടും നടന്നു. തുടർന്ന് ഗംഗയിൽ ബോട്ട് സവാരിയും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Post a Comment

0 Comments