
കാസര്‍കോട്: സന്ദര്‍ശനാനുമതി നല്‍കിയിസ്സെന്നാരോപിച്ച് ജയില്‍ വാര്‍ഡനെ പിന്തുടര്‍ന്ന് ആക്രമിച്ചു. കാസര്‍കോട് സബ് ജയില്‍ വാര്‍ഡനും ചീമേനി തുറന്ന ജയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ യുക്തി സില്‍വസ്റ്ററിനെ (35)യാണ് അക്രമിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.തടവ് പുള്ളികളെ സന്ദര്‍ശിക്കുന്ന സമയം കഴിഞ്ഞ ശേഷം വൈകിട്ട് അഞ്ചുമണിയോടെ നാലു പേര്‍ എത്തുകയും ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പോക്‌സോ കേസ് പ്രതിയെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമയം കഴിഞ്ഞെന്ന് പറഞ്ഞ് വാര്‍ഡന്‍ ഇവരെ തിരിച്ചയച്ചു. ഇതിന് ശേഷം ഡ്യൂട്ടി കഴിഞ്ഞ് പാസഞ്ചര്‍ ട്രെയിനില്‍ ചെറുവത്തൂരിലേക്ക് പോകാനായി വാര്‍ഡന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.ഈ സമയം നേരത്തേ ജയിലില്‍ തടവ് പുള്ളികളെ കാണാല്‍ വന്നിരുന്ന നാലുപേരും അവിടെ എത്തി. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സില്‍വസ്റ്ററിനെ സംഘം കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ വാര്‍ഡന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതിന് പിറകെ അക്രമിസംഘവും കയറി. ട്രെയിനില്‍ വെച്ച് സംഘത്തിലെ ഒരാള്‍ സില്‍വസ്റ്ററിന്റെ നാഭിക്ക് ചവിട്ടുകയും മറ്റുള്ളവര്‍ മര്‍ദിക്കുകയുമായിരുന്നു. പരുക്കേറ്റ സില്‍വസ്റ്ററിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ആര്‍ പി എഫ് കേസെടുത്തു.
0 Comments