റിപ്പബ്ലിക് ദിന പരേഡ്: മഹാരാഷ്ട്രയ്ക്കും ബംഗാളിനും പിന്നാലെ കേരളവും പുറത്ത്

റിപ്പബ്ലിക് ദിന പരേഡ്: മഹാരാഷ്ട്രയ്ക്കും ബംഗാളിനും പിന്നാലെ കേരളവും പുറത്ത്



ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ബംഗാളിനും മഹാരാഷ്ട്രയ്ക്കും പുറമെ കേരളത്തെയും ഒഴിവാക്കി. മൂന്നാം റൗണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്.

കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മുയർത്തുന്ന സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര, ബംഗാൾ എന്നിവയോടുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതിനോടകം ആരോപണം ഉർന്നിട്ടുണ്ട്.

മഹാരാഷ്ട്രക്കു പിന്നാലെ ഇന്നെല ബംഗാളിന്റെ നിശ്ചല ദൃശ്യാവതരണത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ നിശ്ചല ദൃശ്യം അവതരിപ്പിക്കുന്നതിനുള്ള അപേക്ഷകൾ പ്രതിരോധ വകുപ്പാണ് പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് അപേക്ഷകൾ പരിശോധിക്കുക. മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്. ബംഗാളും മഹാരാഷ്ട്രയും രണ്ടാം ഘട്ടത്തിൽ പുറത്തായിരുന്നു.

കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളത്തിന്റെ ടാബ്ലോ മാതൃകയിലുള്ളത്. വെള്ളം ലാഭിക്കുന്നതിനുള്ള മാർഗങ്ങളുൾപ്പെടുത്തിയ വികസനപ്രവർത്തനങ്ങളുടടെ നിശ്ചലദൃശ്യം ഉൾപ്പെടുന്നതായിരുന്നു ബംഗാളിന്‍റേത്. ബംഗാളിൽനിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം തയ്യാറാക്കിയത്.

2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ ശേഷം 2018ൽ മാത്രമാണ് കേരളത്തിന് പരേഡിൽ പങ്കെടുക്കാനായത്.

എന്നാൽ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്ന് പരിശോധന ജൂറി അംഗമായ പ്രശസ്ത നർത്തകി ജയപ്രദ മോനോൻ വ്യക്തമാക്കി.

Post a Comment

0 Comments