LATEST UPDATES

6/recent/ticker-posts

തെലങ്കാനയില്‍ നാലുവയസ്സുള്ള പെണ്‍കുട്ടിയെ ബന്ധു ബലാത്സംഗം ചെയ്തു



തെലങ്കാന: തെലങ്കാനയില്‍ നാലുവയസ്സുള്ള പെണ്‍കുട്ടിയെ ബന്ധു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തെലങ്കാന ഭൂപാല്‍പ്പള്ളി ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത പൊലീസാണ് പുറത്തുവിട്ടത്.

അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു പെണ്‍കുട്ടി. അവിടെവെച്ചാണ് മുപ്പത്തിയാറ് വയസ്സുള്ള ബന്ധു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബുധനാഴ്ച രാവിലെ അമ്മ ഉണര്‍ന്ന് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ല. പിന്നീട് വീടിനടുത്തുള്ള പരുത്തിപ്പാടത്ത് നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടി തന്നെയാണ് തനിക്ക് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തിയത്. പീഡനത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചതായും പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം ബന്ധുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

Post a Comment

0 Comments