ചൊവ്വാഴ്ച, ജനുവരി 14, 2020



കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ തീരദേശ മഹല്ലുകളായ ബാവ നഗർ, കല്ലൂരാവി,ആവിയിൽ,ഹൊസ്ദുർഗ് കടപ്പുറം സൗത്ത് ബദരിയാ ജമാഅത്ത് എന്നീ മഹല്ലുകളുടെ സംയുക്താഭിമുഖ്യത്തിൽ പൗരത്വ സംരക്ഷണ റാലി നടക്കും.
നാളെ വൈകുന്നേരം 4 മണിക്ക് പ്രസ്തുത മഹല്ലുകളിൽ നിന്നും ആരംഭിക്കുന്ന റാലി ശവപ്പറമ്പ് റോഡ് വഴി കുശാൽ നഗർ ജംഗ്‌ഷനിൽ സംഗമിച്ച് കാഞ്ഞങ്ങാട് നഗരം ചുറ്റി ടി ബി റോഡിൽ ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ സമാപിക്കും. മഹല്ല്‌ ഖതീബുമാരും ഭാരവാഹികളും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും റാലിക്ക് നേതൃത്വം നൽകും. മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പ്രസ്തുത പരിപാടിയിൽ സംബന്ധിക്കണമെന്ന് തീരദേശ മഹല്ല് കോഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ