വെള്ളിയാഴ്‌ച, ഫെബ്രുവരി 21, 2020


സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധന. പവന് 31,000 രൂപ കടന്നു . രണ്ട് തവണയായി ഗ്രാമിന് ഇന്ന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്.

ഗ്രാമിന് 3,910 രൂപയും പവന് 31,280 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 200 രൂപ വർധിച്ച് പവന് 30,880 രൂപയായിരുന്നു. അതിന് തൊട്ട് മുൻപുള്ള ദിവസം പവന് 280 രൂപ വർധിച്ച് 30680 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഏഴ് വർഷത്തെ ഉയർന്ന നിലവാരത്തിലാണ്.

രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നതുമാണ് സ്വര്‍ണ വില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തൽ. വരും ആഴ്ചകളിലും വിലവർധന തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ