വെള്ളിയാഴ്‌ച, ഫെബ്രുവരി 28, 2020



ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലെ സൂപ്പർ താരങ്ങളായ മുഹമ്മദ് റാഫിയും രാഹുൽ കെപിയും ഐങ്ങോത്ത് മൈതാനത്ത് നിറഞ്ഞാടിയപ്പോൾ നെക്‌സടൽ ഷുട്ടേഴ്‌സ് പടന്നക്ക് ക്ലീൻഷീറ്റായി നാല് ഗോളിന്റെ വിജയമാണ് സമ്മാനിച്ചത്



ഫെബ്രുവരി 21 മുതൽ മാർച്ച് 07 വരെ ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ആദ്യ റൗണ്ടിലേ ഏഴാം പോരാട്ടത്തിൽ മടക്കമില്ലാത്ത നാല് ഗോളുകൾ നേടി സിറ്റിസൺ ഉപ്പളയെ  നെക്‌സടൽ ഷൂട്ടേഴ്‌സ് പടന്ന തകർത്തെറിഞ്ഞ് രണ്ടാം റൗണ്ടിലേക്ക് കടന്നു.

ഷൂട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സി അണിഞ്ഞ് ഐങ്ങോത്തെ കളി മൈതാനിയിലിറങ്ങിയ മുൻ ദേശീയ ഫുട്‌ബോൾ താരം റാഫിയും ഫിഫാ ജൂനിയർ ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ രാഹുൽ കെപിയും നെക്‌സടൽ ഷൂട്ടേഴ്‌സ് പടന്നക്ക് വേണ്ടി ബൂട്ടണിഞ്ഞിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഐങ്ങോത്തെ കളി മൈതാനത്തെ മേധാവിത്വം ഷൂട്ടേഴ്‌സ് പടന്നയുടെ മാത്രമായി.



ആദ്യ പകുതിയിൽ തന്നെ മുഹമ്മദ് റാഫിയിലൂടെ രണ്ട് ഗോളുകൾ കണ്ടെത്തിയ ഷൂട്ടേഴ്‌സ് പടന്ന രണ്ടാം പകുതിയിൽ വീണ്ടും രണ്ട് തവണ സിറ്റി ഉപ്പള യുടെ ഗോൾവലയം കുലുക്കി ഗോൾ നാലിലെത്തിച്ചപ്പോഴും നെക്‌സടൽ ഷൂട്ടേഴ്‌സ് പടന്നയുടെ വല കുലക്കാൻ സിറ്റി ഉപ്പളയുടെ താരങ്ങൾക്കായില്ല.


ഉപ്പള യുടെ മുന്നേറ്റ നിരയിലെ നൈജീരിയൻ കരുത്ത് കോസ്‌മോസ് മൈതാനത്ത് ആഞ്ഞ് ചവിട്ടിയെങ്കിലും നെക്‌സടലിന്റെ ഗോൾവലയം ചലിപ്പിക്കാനായില്ല.


ഷൂട്ടേയ്സിന്റെ രണ്ടാം പകുതിയിലെ ആദ്യ ഗോൾ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം  രാഹുൽ കെപ്പിയും
രണ്ടാമത്തെ ഗോൾ പകരക്കാരനായി ഇറങ്ങിയ ലൈബീരിയൻ കരുത്ത് സനൈഡറിന്റെ ബൂട്ടിൽ നിന്നുമാണ് പിറന്നത്.

ഐങ്ങോത്തെ ഫുട്‌ബോൾ മൈതാനിയിൽ
ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ആതിഥേയരായ എസ്‌ഇഡിസി ആസ്‌പയർ സിറ്റിയുമായി സൂപ്പർ സോക്കർ ബീച്ചാരിക്കടവ് ഏറ്റ്മുട്ടും.


ആസ്‌പയർ സിറ്റി ക്ക് വേണ്ടി ഇഎഫ്‌സി എടാട്ടുമ്മലിന്റെ താരങ്ങളോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലെ കേരളബ്ലാസ്റ്റേഴ്‌സ് താരം അബ്ദുൽ ഹക്കുവും ഇന്ന് ഐങ്ങോത്തെ മൈതാനിയിൽ ബൂട്ട് കെട്ടിയിറങ്ങും.

ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും കാണികൾക്കായി ഏർപ്പെടുത്തിയ സൗജന്യ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഭാഗ്യശാലിക്ക് നൽകുന്ന സമ്മാനവിരുന്നിൽ ഇന്നലത്തെ ഭാഗ്യശാലിക്ക് നൽകിയത് 32" എൽ ഇ ഡി ടിവിയാണ്.


എല്ലാ മത്സരങ്ങളിലും കാണികൾക്കായി ആകർഷകമായ ഇലക്ട്രോണിക്സ്‌ സമ്മാനം ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ്‌ കാഞ്ഞങ്ങാട് ഒരുക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ