കാഞ്ഞങ്ങാട്. തെങ്ങിന്റെ തടം മാത്രം വൃത്തിയാക്കുന്ന സ്ത്രീകളോട് പുരുഷന്മാർ ചോദിക്കുന്ന ചോദ്യമാണ് നിങ്ങൾക്ക് തെങ്ങിൽ കയറി തേങ്ങയിടാൻ കഴിയുകയില്ലല്ലോ. അതിന് ആമ്പിള്ളേർ ആയ ഞങ്ങൾ തന്നെ വേണമല്ലോ. അതിനു ചുട്ട മറുപടിയുമായി പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന ഈ തൊഴിൽ ചിട്ടയായ പരിശീലനത്തിലൂടെ സായത്തമക്കിയിരിക്കുകയാണ് ജില്ലയിലെ 18 ചുറുചുറുക്കുള്ള വനിതകൾ.
സ്വയം തൊഴിൽ പരിശീലന രംഗത്ത് നിരവധിപേരെ കൈപിടിച്ചുയർത്തിയ ആന്ധ്ര ബാങ്ക് കീഴിലുള്ള വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടും കുടുംബശ്രീ ജില്ലാ മിഷൻ ചേർന്നാണ് ഇവരെ പരിശീലിപ്പിക്കുന്നത്.
മെയ് വഴക്കവും അർപ്പണബോധവും അത്യാവശ്യമുള്ള ഈ തൊഴിൽ ആറ് ദിവസം കൊണ്ടാണ് ഈ വനിതകൾ ഇത് സായത്ത് മാക്കിയത്. അതോടൊപ്പം പുരുഷന്മാർ മാത്രം ചെയ്യുന്ന മറ്റൊരു തൊഴിൽ കൂടിയായ യന്ത്രം ഉപയോഗിച്ചുള്ള കാടു വൃത്തിയാക്കലിൽലും ഇവർ പരിശീലനം നേടിക്കഴിഞ്ഞു.
തൊഴിൽ മേഖലയിൽ ഏർപ്പെടുന്നതിന്റെ ഉദ്ഘാടനം പരിശീലനം നേടിയ വെള്ളിക്കോത്ത് ഇൻസ്റിറ്റ്യൂട്ടിൽ നടന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ . ഷിൽജി യന്ത്രം തൊഴിലാളികൾക്കായി കൈമാറി. ജലജാക്ഷിയാണ് ഇവരെ പരിശീലിപ്പിക്കുന്നത്.
ലിൻഡ ലൂയിസ്, സുബ്രഹ്മണ്യ ഷേണായി എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
0 Comments