ആസ്‌പയർ സിറ്റി സെവൻസ്;ഒന്നിനെതിരെ നാല് ഗോളുകളോടെ എസ്‌ഇഡിസി ആസ്‌പയർ സിറ്റി

ആസ്‌പയർ സിറ്റി സെവൻസ്;ഒന്നിനെതിരെ നാല് ഗോളുകളോടെ എസ്‌ഇഡിസി ആസ്‌പയർ സിറ്റി



ഫെബ്രുവരി 21 മുതൽ ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ആതിഥേയരായ എസ്‌ഇഡിസി ആസ്‌പയർ സിറ്റി ക്ലബ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് സൂപ്പർ സോക്കർ ബീച്ചാരിക്കടവിനെ തകർത്തെറിഞ്ഞു.

ആക്രമണ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യത്തിൽ ഐങ്ങോത്തെ മൈതാനിയിൽ ആഫ്രിക്കൻ ഫുട്‌ബോൾ കരുത്തിൽ ഘാനക്കാരായ മുസ്‌തഫ യും ഹൈദറും ബോബോയും മുന്നേറ്റ നിരയിൽ നിറഞ്ഞാടിയപ്പോൾ സൂപ്പർ സോക്കർ ബീച്ചാരിക്കടവിന്റെ വല കുലങ്ങിയത് നാല്‌ തവണ

ആദ്യ പകുതിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ മുന്നേറ്റ നിരതാരം ഘാനക്കാരൻ ഹൈദറിലൂടെയും  സന്തോഷ് ട്രോഫി താരം നജേഷിലൂടെയും ഗോൾ കണ്ടെത്തിയ ആസ്‌പയർ സിറ്റി ക്ലബിന് മുന്നിൽ തീർത്തും  സമ്മർദ്ദത്തിലായ ബീച്ചാരിക്കടവിന്റെ താരങ്ങൾക്ക് തൊടുത്ത ഒരു ഷോട്ടുകളും ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നി കളി ആരംഭിച്ച ബീച്ചാരിക്കടവ് ആദ്യ മിനുട്ടുകളിലും മിന്നും ഫോമിലെത്തിയെങ്കിലും ആസ്‌പയർ സിറ്റി യുടെ ഗോൾവലയത്തിലേക്ക് തൊടുത്ത വിട്ട ഒരോ ഷോട്ടുകളും ഗോൾവലയത്തിന് മുന്നിൽ സർകസ് അഭ്യാസിയെ പോലെ നിലയുറപ്പിച്ച ആസ്‌പയർ സിറ്റി യുടെ ഗോൾകീപ്പർ ഡിങ്കന് മുന്നിൽ എല്ലാം നിഷ്‌പ്രഭമായി.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ആസ്‌പയർ സിറ്റി ഘാനക്കാരൻ മുസ്‌തഫയിലൂടെയും ഹൈദറിലൂടെയും വീണ്ടും സ്‌കോർ ബോർഡ് നാലിലെത്തിച്ചു. 

ബീച്ചാരിക്കടവിന്റെ ഏക ഗോൾ ലൈബീരിയൻ താരം അബുല്ലായിലൂടെയാണ് ബീച്ചാരിക്കടവ് കളിയുടെ അവസാന നിമിഷം നേടിയെടുത്തത്. ആസ്‌പയർ സിറ്റി യുടെ നാലാമത്തെ ഗോൾ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെയാണ് ഘാനക്കാരൻ ഹൈദർ തന്റെ പേരിൽ കുറിച്ചിട്ടത്.


രണ്ടും ഗോളുകൾ നേടി ഐങ്ങോത്തെ കളി മൈതാനിയെ കാൽപന്ത്കളിയിലെ  പന്തടക്കത്തിന്റെയും വേഗതയുടെയും  വശ്യസൗന്ദര്യത്തിലേക്കെത്തിച്ച ആസ്‌പയർ സിറ്റി യുടെ എട്ടാം നമ്പർ ജെഴസി അണിഞ്ഞ് ഇറങ്ങിയ ഘാനക്കാരൻ ഹൈദർ തന്നെയാണ് ഇന്നത്തെ കളിയിലെ കേമൻ.


മികച്ച കളിക്കാരന് നെക്‌സടൽ ഹോട്ടൽസ് ആന്റ് റിസോർട്സ് ഏർപ്പെടുത്തിയ ട്രോഫി ക്രൈസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ മാത്യു കളപ്പുരയ്‌ക്കൽ ഹൈദറിന് കൈമാറി.

ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും
കാണികൾക്കായി ഏർപ്പെടുത്തിയ സമ്മാനവിരുന്നിലെ ഭാഗ്യശാലിയായി അനൂപ് കരുവളം സമ്മാനത്തിനർഹനായി.


ഇന്ന് നടക്കുന്ന രണ്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ എതിരാല്ലാത്ത നാല് ഗോളുകൾക്ക് എഫ്സി ചായ്യോത്തിനെ കെട്ട്‌കെട്ടിച്ച മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മലും എസ്‌ഇഡിസി ആസ്‌പയർ സിറ്റി യും തമ്മിൽ മാറ്റുരയ്‌ക്

Post a Comment

0 Comments