ബെംഗളൂരു: ജോലിക്ക് പോയ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. കെപി അഗ്രഹാരയില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.
രാവിലെ 6 മണിക്ക് ജോലി സ്ഥലത്തേക്കു പോയ യുവതിയെ ടെമ്പോ ട്രാവലറിലെത്തിയ ഒരാള്‍ വാഹനത്തിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
0 Comments