കാസര്‍കോട് ജില്ലയില്‍ ഇന്ന് മാര്‍ച്ച് 26ന് കോവിഡ് 19 സ്ഥിരീകരിച്ചത് 37 വയസ്സുള്ള ചെങ്കള സ്വദേശി, 38 വയസ്സുള്ള അണങ്കൂര്‍ കൊല്ലംപാടി സ്വദേശി 26 വയസ്സുള്ള ഉള്ളത്തടുക്ക സ്വദേശി എന്നിവര്‍ക്കാണ്. ഇതില്‍ ചെങ്കള സ്വദേശി മാര്‍ച്ച് 21 കോവിഡ് 19 സ്ഥിരീകരിച്ച ദുബായില്‍ നിന്നുള്ള വ്യക്തിയെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാഹനത്തില്‍ കൂട്ടികൊണ്ട് വന്ന ആളാണ്. കൊല്ലംപാടി, ഉള്ളത്തടുക്ക സ്വദേശികള്‍ മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കാസര്‍കോടെത്തിയവരാണെന്ന് ഡി.എം.ഒ ഡോ.എ.വി.രാംദാസ് അറിയിച്ചു