തൃശൂരിൽ ഹോം ക്വാറന്റീനിൽ ഉള്ളയാളെ വീട്ടിൽ സന്ദർശിച്ചവർക്കെതിരെ കേസെടുത്തു. തൃശൂർ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ദിവസങ്ങൾക്ക് മുൻപ് വിദേശത്ത് നിന്നെത്തിയ രണ്ടുകൈ സ്വദേശിയെ കാണാനാണ് ബന്ധുക്കളെത്തിയത്. ഇയാൾ കൊവിഡ് നിരീക്ഷണത്തിലാണെന്നറിഞ്ഞാണ് മൂന്ന് പേർ കാണാനെത്തിയത്. ഇവർക്കെതിരേയും മൂവർ സംഘത്തെ വീട്ടിലേക്ക് സ്വീകരിച്ചയാൾക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 188, 269, 118 (ഇ), കെപിആക്ട് 73 (1) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളിക്കുളങ്ങര പൊലീസ് അറിയിച്ചു.