കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ അണുവിമുക്തമാക്കാൻ റോബോട്ടും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ അണുവിമുക്തമാക്കാൻ റോബോട്ടും



കാഞ്ഞങ്ങാട്: കൊറോണ ഉൾപെടെ പലവിധ അസുഖങ്ങളും ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രി പരമ്പരാഗത രീതിയിൽ അണുവിമുക്തമാക്കുന്നത് നിലവിലെ സാഹചര്യത്തിൽ അപകടകരമാണ്.

ഈ ഘട്ടത്തിലാണ് മനുഷ്യ ഇടപെടൽ നേരിട്ടല്ലാതെ ആധുനിക സങ്കേതിക വിദ്യയാൽ നിർമ്മിച്ച യന്ത്രമനുഷ്യൻ അൾട്രാവയലറ്റ് സി രശ്മികൾ വികിരണം ചെയ്ത് മാരക രോഗാണുക്കൾ, ഫംഗസ്, ഇവയെ പൂർണമായും നിർമ്മാർജനം ചെയ്യും.

അൾട്രാവയലറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന സാങ്കേതിക വിദ്യയാണ് ശാസ്ത്ര ലോകം ഇന്ന് സ്വീകരിക്കുന്നതെങ്കിലും ആശുപത്രി വാർഡുകളും , മറ്റും അണുവിമുക്തമാക്കാൻ പറ്റുന്ന റോബോട്ടിക്ക് സംവിധാനം ആദ്യമാണ്.

കൂടാതെ കൊറോണ ബാധിതരെ ചികിത്സിക്കുന്ന വാർഡുകളിലേക്ക് മരുന്ന്, ഭക്ഷണം, ഇവ എത്തിച്ച് നൽകുന്നതിനും ഉപയോഗപ്പെടുത്താവുന്നതാണ്.

റിമോർട്ട് കൺട്രോൾ സംവിധാനത്തിലൂടെ സ്വയം പ്രവർത്തിക്കാൻ സാധിക്കുന്ന യന്ത്രമനുഷ്യന് 5 മിനിറ്റിനുള്ളിൽ 140 സ്ക്വയർ ഫീറ്റ് സ്ഥലവും സഞ്ചാരപാതയും അണുവിമുക്തമാക്കാൻ സാധിക്കും.

മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വനോറ റോബോട്ടിക്സാണ് ഈ നൂതന സംവിധാനത്തിന്റെ നിർമ്മാതാക്കൾ.

ഇംഗണ്ടിലെ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും റോബോട്ടിക്സ് എഞ്ചിനീയറിംഗിൽ ഉന്നത വിദ്യാഭ്യാസം നേടിയ കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണൻ നമ്പ്യാർ  രൂപകൽപന ചെയ്ത ഈ യന്ത്രമനുഷ്യനെ തന്റെ സ്വദേശത്ത് തന്നെ  ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി നൽകുകയാണ്.                                    പരിപാടി റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ മോബൈയിൽ വോയിസ് സന്ദേശത്തിൽകൂടി ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി.ബഷീർ അധ്യക്ഷനായി, നഗരസഭ ചെയർമാൻ വി.വി.രമേശൻ,ഷാനവാസ്പാദൂർ,ഡോ.എം.രത്നാകരൻനമ്പ്യാർ, ജില്ലാ ആശുപത്രിസൂപ്രണ്ട്  ഡോ.കെ.വി.പ്രകാശ്, ആർ.എം.ഒ.ഡോ.റിജിത്ത്കൃഷ്ണൻ, എന്നിവർ സംസാരിച്ചു   എഞ്ചിനീയർ കൃഷ്ണൻനമ്പ്യാർ റോബർട്ട് പ്രവർത്തനം വിശദീകരച്ചു.

Post a Comment

0 Comments