കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയത്തിൽ പ്രതിഷേധിച്ച് അജാനൂർ പഞ്ചായത്ത് പരിധിയിൽ പോസ്റ്റോഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി

LATEST UPDATES

6/recent/ticker-posts

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയത്തിൽ പ്രതിഷേധിച്ച് അജാനൂർ പഞ്ചായത്ത് പരിധിയിൽ പോസ്റ്റോഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി




അജാനൂർ : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി ദ്രോഹ നയത്തിലും കോവിഡിന്റെ  മറവിൽ രാജ്യത്തെ വിൽക്കാൻ ഒരുങ്ങുന്ന കേന്ദ്ര ഭരണത്തിൽ  രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൽ
അജാനൂർ പഞ്ചായത്ത് പരിധിയിൽ നാല് പോസ്റ്റോഫീസുകൾക്ക് മുന്നിൽ സംയുക്ത തൊഴിലാളി യൂണിയന്റെ  നേതൃത്വത്തിൽ ഇന്ന് രാവിലെ  ധർണ്ണ നടത്തി.


മാണിക്കോത്ത് പോസ്റ്റാഫീസ് മുന്നിൽ നടന്ന ധർണ്ണ എസ് ടി യു നേതാവ് കരീം മൈത്രി ഉദ്ഘാടനം ചെയ്തു,
എ ഐ ടി യു സി നേതാവ് അത്തിക്കാൽ ദാമോധരൻ അദ്ധ്യക്ഷത  വഹിച്ചു. സി ഐ ടി യു നേതാവ് പി.കാര്യമ്പു സ്വാഗതം പറഞ്ഞു, ഐ എൻ ടി  യു സി നേതാവ് കെ.വിരേമശൻ
എം എ മൊയ്തീൻ (എസ് ടി യു ) പി.രാജൻ.ഉണ്ണി പാലത്തിങ്കാൽ
 മോഹനൻ എന്നിവർ സംസാരിച്ചു


രാവണീശ്വരം പോസ്റ്റാഫീസ് ധർണ്ണ
ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു
കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. അനീഷ്
അദ്ധ്യക്ഷത വഹിച്ചു
ഏ.കെ.ഭാസ്ക്കരൻ
എം കെ സുബൈർ ചിത്താരി , അൻസാർ ചിത്താരി (എസ് ടി യു )
എസ്.ശശി.മുരളി
തുടങ്ങിയവർ സംസാരിച്ചു

കൊളവയൽ പോസ്റ്റാഫീസ് ധർണ്ണ
കാറ്റാടി കുമാരൻ ( സി ഐ ടി യു ) ഉദ്ഘാടനം ചെയ്തു
പി.പി.നസീമ ടീച്ചർ (എസ് ടി യു ) അദ്ധ്യക്ഷത വഹിച്ചു
കെ ജി.സജീവൻ സ്വാഗതം പറഞ്ഞു
പൂരം ചന്ദ്രൻ സംസാരിച്ചു

അജാനൂർ വെള്ളിക്കോത്ത് പോസ്റ്റാഫീസ്ധർണ്ണ
കെ.വി.ബാലകൃഷ്ണൻ (ഐ എൻ ടി സി യു )
ഉദ്ഘാനം ചെയ്തു
ജമാൽ കോയാപ്പള്ളി (എസ് ടി യു )  അദ്ധ്യക്ഷത വഹിച്ചു
പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു
സി ഐ ടി യു നേതാവ്
എം പൊക്ലൻ
സരസൻ,ദിനേശൻ
ശശി പി.കാർത്ത്യായനി
പ്രഭാകരൻ. എന്നിവർ സംസാരിച്ചു.