ശനിയാഴ്‌ച, സെപ്റ്റംബർ 19, 2020

കൊച്ചി: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗരിയമ്മയെ ഇടതുഭാഗത്തെ തുടയെല്ലിന് പൊട്ടലുണ്ടായതിനാൽ ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.


തുടയെല്ലില്‍ ഐ എം നെയ് ലിംഗ് ചെയ്തതിനാല്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ് ഗൗരിയമ്മ. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും കൂടുതല്‍ വിശ്രമം വേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രായാധിക്യമുള്ളതിനാൽ കൂടുതൽ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യസ്ഥിതി പൂർണമായും വിലയിരുത്തിയ ശേഷമാകും ഐസിയുവിൽ നിന്ന് പുറത്തിറക്കുക.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ