ചിത്താരി : ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റി ബി.എഡ് ഇംഗ്ലീഷ് ബിരുദ പരീക്ഷയിൽ ഉന്നത വിജയം നേടിയ സിൽവ തസ്ലിനിനെ എം.എസ്.എഫ് മുൻ സംസ്ഥാന 'അഡ്വ:ഹബീബ് എക്സലൻസി അവാർഡ്' നൽകി ആദരിച്ചു. ഉപഹാരം ഹരിത സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് സമ്മാനിച്ചു.
ഭർത്താവിന്റെ പിന്തുണയാണ് ഇവിടം വരെ എത്താൻ സാധിച്ചത് എന്ന് അവർ പറഞ്ഞു. ഭർത്താവ് ഫസൽ ചിത്താരി,മക്കൾ സൽഫാ ഫാത്തിമ, മുഹമ്മദ് സലാഹ്. എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി,പഞ്ചായത്ത് സെക്രട്ടറി മുർഷിദ് ചാപ്പയിൽ, ശാഖ പ്രസിഡന്റ് റിയാസ് തായൽ, വൈസ്.പ്രസിഡന്റ് റാഫി തായൽ, സജ്‌മൽ എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ