ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കിടെ ഇരുട്ടടിയായി പാചകവാതക വില വര്‍ധനയും. ഗാര്‍ഹിക പാചക വാതകത്തിന്റെ വില 50 രൂപ വര്‍ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് സിലിണ്ടറിന്റെ വില 700 കടന്നു. വില 701 രൂപയായി.
വാണിജ്യ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. 27 രൂപയാണ് കൂടിയത്. 1319 രൂപയായി സിലിണ്ടറിന്റെ വില ഉയര്‍ന്നു. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അടക്കം വില വര്‍ധിച്ചേക്കും.
0 Comments