വോട്ടര്‍ പട്ടികയില്‍ ഈ മാസം 31 വരെ പേരു ചേര്‍ക്കാം ; അന്തിമ പട്ടിക ജനുവരി 20 ന്

വോട്ടര്‍ പട്ടികയില്‍ ഈ മാസം 31 വരെ പേരു ചേര്‍ക്കാം ; അന്തിമ പട്ടിക ജനുവരി 20 ന്

 

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 31 വരെ അവസരം ഉള്ളതായി അധികൃതര്‍ അറിയിച്ചു. വോട്ടവകാശമുള്ള എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 31 വരെ സമഗ്ര ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 


അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 1950, 0471 2731122

Post a Comment

0 Comments