ഹോ​ട്ട​ൽ വ​ള​ഞ്ഞ് ക​ർ​ഷ​ക​ർ; ബിജെപി നേതാക്കൾ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

LATEST UPDATES

6/recent/ticker-posts

ഹോ​ട്ട​ൽ വ​ള​ഞ്ഞ് ക​ർ​ഷ​ക​ർ; ബിജെപി നേതാക്കൾ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

കര്‍ഷക സമരക്കാര്‍ ഹോട്ടല്‍ പിക്കറ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. പ​ഞ്ചാ​ബിലെ ഭ​ഗ്‌​വാ​ര​യി​ലാണ് സംഭവം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലി​ൽ ഒ​ത്തു​ചേ​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കാ​ണ് ഒ​ളി​ച്ചു​ പു​റ​ത്തു​ ക​ട​ക്കേ​ണ്ടി​വ​ന്ന​ത്. ഇവിടേക്ക് ഭാർതി കിസാൻ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെയാണ് നേതാക്കള്‍ രക്ഷപ്പെട്ടത്.


കാലി, കോഴി തീറ്റ വ്യാപാരം നടത്തുന്ന ബിജെപി നേതാവിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഹോട്ടലെന്ന് സമരക്കാര്‍ ആരോപിച്ചു. ബിജെപി നേതാവ് നടത്തുന്ന കമ്പനിയുടെ ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കർഷകർക്കെതിരെ ഗൂഡാലോചന നടത്താനായാണ്​ ഇവർ ഹോട്ടലിൽ ഒരുമിച്ച്​ കൂടിയതെന്നും കർഷക​ സംഘടന നേതാവ്​ കിര്‍പാല്‍ സിങ്​ മുസ്സാപൂര്‍ ആരോപിച്ചു. 

Post a Comment

0 Comments