കമ്മീ​ഷ​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കിറ്റ്​ വിതരണം ചെയ്യില്ലെന്ന്​ റേഷൻ വ്യാപാരികൾ

LATEST UPDATES

6/recent/ticker-posts

കമ്മീ​ഷ​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കിറ്റ്​ വിതരണം ചെയ്യില്ലെന്ന്​ റേഷൻ വ്യാപാരികൾ

 

മട്ടാ​ഞ്ചേ​രി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ ജ​നു​വ​രി​യി​ലെ വി​ത​ര​ണം ത​ട​സ്സ​െ​പ്പ​ടാ​ൻ സാ​ധ്യ​ത.


അ​ഞ്ചു​മാ​സം വി​ത​ര​ണം ചെ​യ്​​ത കി​റ്റു​ക​ളു​ടെ ക​മീ​ഷ​ൻ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി​യി​ലെ കി​റ്റു​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണി​ത്​​. ഡി​സം​ബ​റി​ലെ കി​റ്റ്​ വി​ത​ര​ണം ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കു​ക​യാ​ണ്.


കി​റ്റി​ന്​ 20 രൂ​പ വ​രെ​യാ​ണ്​ റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​ഴു​രൂ​പ വ​രെ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​രു​ന്നു.


എ​ന്നാ​ൽ, ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ത​ര​ണ​ത്തി​ൽ​നി​ന്ന്​ ത​ൽ​ക്കാ​ലം വി​ട്ടു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. ബാ​ക്കി വ​രു​ന്ന കി​റ്റു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ത്ത​തും വ്യാ​പാ​രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. റേ​ഷ​ൻ ക​ട​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വ​ലി​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​യാ​ണ്. ഇ​വി​ടെ കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ക ബു​ദ്ധി​മു​ട്ടാ​കും. വി​ത​ര​ണ​ശേ​ഷം ബാ​ക്കി​യാ​യ ര​ണ്ടു​മാ​സ​ത്തെ മു​ന്നൂ​റി​ലേ​റെ കി​റ്റു​ക​ൾ പ​ല ക​ട​ക​ളി​ലു​മു​ണ്ട്. ഇ​വ​യി​ൽ പ​ല​തും മോ​ശ​മാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​ത് തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ ഭ​ക്ഷ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. കി​റ്റു​ക​ൾ എ​ത്തി​ക്കാ​ൻ മാ​ത്ര​മേ പ​റ​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്നും തി​രി​ച്ചെ​ടു​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ലെ​ന്നു​മാ​ണ്​ ഭ​ക്ഷ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നാ​ൽ കി​റ്റ് വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കും.

Post a Comment

0 Comments