മദ്രസ അധ്യാപകർക്ക് പലിശ രഹിത ഭവനവായ്പ

മദ്രസ അധ്യാപകർക്ക് പലിശ രഹിത ഭവനവായ്പ

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ മുഖേന നല്‍കുന്ന പലിശ രഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ടര ലക്ഷം രൂപയാണ് വായ്പ. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം.  പ്രായം 30 വയസ്സിനും 50 വയസ്സിനും ഇടയിലായിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in

 എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 10 ന് 5 മണിക്കകം നല്‍കണം.  ഫോണ്‍: 0495 2966577.

Post a Comment

0 Comments